09:57am 09 September 2026
NEWS
ആരോഗ്യ മേഖലയിലെ മികച്ച പ്രവര്‍ത്തനത്തിന് ചെങ്ങന്നൂര്‍ നഗരസഭയ്ക്ക് ശുചിത്വമിഷന്റെ അവാര്‍ഡ്
06/11/2025  07:32 PM IST
nila
ആരോഗ്യ മേഖലയിലെ മികച്ച പ്രവര്‍ത്തനത്തിന് ചെങ്ങന്നൂര്‍ നഗരസഭയ്ക്ക് ശുചിത്വമിഷന്റെ അവാര്‍ഡ്

 

ചെങ്ങന്നൂര്‍ : ജില്ലാ ശുചിത്വമിഷന്‍ സ്വച്ഛ്ഭാരത് മിഷന്‍ നഗരം 2.0 ടോയ്‌ലറ്റ് പദ്ധതിക്കാണ് ചെങ്ങന്നൂര്‍ നഗരസഭയ്ക്ക് ആദരവ് ലഭിച്ചത്. ടേക്ക് എ ബ്രേക്ക് പദ്ധതി പ്രകാരം ടോയ്‌ലറ്റ് കോംപ്ലക്‌സ് നിര്‍മ്മിച്ചതിനാണ് ആരോഗ്യ മേഖലയിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള ആദരവ് ശുചിത്വ മിഷനില്‍ നിന്ന് ലഭിച്ചത്. ആലപ്പുഴ റോയല്‍ പാര്‍ക്ക് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ അലക്‌സ് വര്‍ഗീസില്‍ നിന്നും ചെങ്ങന്നൂര്‍ നഗരസഭ ക്ലീന്‍ സിറ്റി മാനേജര്‍ എം. ഹബീബ്, സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി.നിഷ എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡ്ഏറ്റുവാങ്ങി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img